കൊളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് കൈത്താങ്ങുമായി ഉണ്ണിയേങ്ങൽ കുടുംബം
വളാഞ്ചേരി: നാടിൻ്റെ ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ തുല്ല്യതയില്ലാത്ത സേവനം ചെയ്ത് കൊണ്ടിരിക്കുകയാണ് ഗ്രീൻ പവർ സാംസ്ക്കാരിക സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന കൈത്താങ്ങ് വളണ്ടിയർമാർ. അശരണർക്കും അനാഥകൾക്കും എന്നും താങ്ങും തണലുമാണ് ഈ കൂട്ടായ്മ. ഈ കൂട്ടായ്മക്ക് കീഴിൽ പത്ത് വർഷത്തോളമായി പ്രവൃത്തിച്ച് വരുന്ന കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ നിർദ്ധരരായ, കിടപ്പിലായ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്ത് വരുന്നുണ്ട്. ഗ്രീൻ പവർ കൈത്താങ്ങ് പദ്ധതിയിലേക്ക് ഉണ്ണിയേങ്ങൾ കുടുബം സ്‌പോൺസർ ചെയ്ത മെഡിക്കൽ ബെഡ്ഡും കട്ടിലും ജമാത്തെ ഇസ്ലാമി കേരളാ അമീറിൽ നിന്നും ഉണ്ണിയേങ്ങൽ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെയും പ്രവാസി ഗ്രൂപ്പിന്റെയും പ്രതിനിധികൾ ഏറ്റുവാങ്ങി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here