HomeNewsPublic Issueകഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു

kanjippura-bypass

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു

വളാഞ്ചേരി: ദേശീയപാത 17ലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കുന്നതിന് പണത്തിന്റെ ലഭ്യത തടസ്സമാകുന്നു. സ്ഥലമേറ്റെടുക്കുന്നതിന് മുപ്പത്തിയഞ്ചുകോടി രൂപ ആവശ്യമായിരിക്കെ പത്തുകോടിയാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അനുവദിച്ചത്.
സ്ഥലമേറ്റെടുത്ത് പൊതുമരാമത്തുവകുപ്പിന് കൈമാറിയതിനുശേഷമേ റോഡിന്റെ നിര്‍മാണം വേഗത്തിലാകൂവെന്ന് സ്ഥലംസന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഞ്ഞിപ്പുരയില്‍നിന്ന് മൂടാല്‍വരെയുള്ള ആറര കിലോമീറ്റര്‍ നീളംവരുന്ന റോഡാണ് വീതികൂട്ടി നിര്‍മിക്കുന്നത്. ഇതിനിടയില്‍ നാനൂറ് പേരില്‍നിന്നാണ് ഭൂമിയേറ്റെടുക്കാനുള്ളത്.
എന്നാല്‍ നിര്‍മാണംതുടങ്ങി ഇക്കാലത്തിനിടയില്‍ ആകെ നൂറ്റിനാല്‍പ്പത് പേര്‍ക്കാണ് ഭൂമിയുടെ വില നല്‍കിയിട്ടുള്ളത്. ഇനിയും ഇരുന്നൂറ്റി അറുപതുപേരില്‍നിന്ന് നിശ്ചയിച്ച വിലനല്‍കി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
അതിനാവശ്യമായ പണം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന മുറയ്ക്ക് റോഡിന്റെ പണിയും പുരോഗമിക്കും.
ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.പി. മോഹനന്‍, തിരൂര്‍ താലൂക്ക് തഹസില്‍ദാര്‍ രമ, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആംബ്രോസ്, റവന്യൂഇന്‍സ്‌പെക്ടര്‍ ഇന്ദിരാദേവി, വിഷ്ണു എന്നിവരടങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസ് റോഡിന്റെ പല ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.
2013 ജൂണ്‍ ആറിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂടാല്‍ ജങ്ഷനില്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനംചെയ്തത്. ആറര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 2013 ഡിസംബറില്‍ത്തന്നെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
മൂന്നുവര്‍ഷം കഴിഞ്ഞിട്ടും റോഡുനിര്‍മാണം എങ്ങുമെത്താത്തത് വളാഞ്ചേരി പട്ടണത്തെ ഗതാഗതക്കുരുക്കിലാക്കുന്നുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ വളാഞ്ചേരി ടൗണില്‍ വരാതെ കഞ്ഞിപ്പുരയില്‍നിന്ന് തിരിഞ്ഞുപോയിരുന്നതാണ്. എന്നാല്‍ നിര്‍മാണം തുടങ്ങിയതോടെ ചെറുവാഹനങ്ങള്‍ക്കൊന്നും ഇതുവഴി പോകാന്‍ പറ്റാതായി. അതോടെ വളാഞ്ചേരി നഗരം അഴിയാക്കുരുക്കിലുമായിരിക്കുകയാണ്.

Summary: The land acquisition process of the moodal-kanjippura bypass delayed bigtime

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!