ഉർസെ രിഫാഈ മജ്‌ലിസിന് മൂന്നാക്കൽ റൗളത്തുസ്സ്വാലിഹീൻ അക്കാദമിയിൽ നാളെ തുടക്കമാകും
എടയൂർ: മൂന്നാക്കൽ റൗളത്തുസ്സ്വാലിഹീൻ അക്കാദമി സഘടിപ്പിക്കുന്ന ഉർസെ രിഫാഈ മജ്‌ലിസ് ഡിസംബർ 01 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് അക്കാദമി പരിസരത്ത് വെച്ച് നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ മാവണ്ടിയൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കരേക്കാട്, സയ്യിദ് അബ്ദുസ്സലാം സഅദി അൽ ബുഖാരി വെട്ടിച്ചിറ, നേതൃത്വം നൽകും. അബ്ദുസമദ് സഖാഫി മായനാട് അനുസ്മരണ പ്രഭാഷണം നടത്തും.ഫോ ക് ലർ അവാർഡ് ജേതാവ് ഡോ: ഉസ്താദ് കോയ കാപ്പാടും സംഘവും രിഫാഈ മജ്ലിസിന് നേതൃത്വം നൽകും. മെമ്പർ ഓഫ് പീപ്പിൾ ഫോറം ഓഫ് ഇന്ത്യ, നാസ്ക്കോ ഗ്രൂപ്പ് ചെയർമാൻ എ വി അബ്ദുൽ ജലീൽ ബദവി മുഖ്യാതിഥിയാകും.
വി സെയ്ദ് മുഹമ്മദ് തങ്ങൾ പൊന്നാനി, സൈതലവി സഖാഫി കുരുവമ്പലം, തൗഫീഖ് സഖാഫി ഷോർണൂർ, ജബ്ബാർ അഹ്സനി കാട്ടിപ്പരുത്തി, യഹ് യ നഈമി മൂന്നാക്കൽ, ബഷീർ സഖാഫി കല്ലൂർ, വി പി സെയ്താലിക്കുട്ടി ഹാജി കഞ്ഞിപ്പുര, ആലുക്കൽ ബാവ ഹാജി കക്കംചിറ, ഹസ്സൻ ഹാജി കേരള മുഹിയദ്ധീൻ മുസ്ലിയാർ ഫുജൈറ, പി സൈതാലി ഹാജി, ഉമർ ഹാജി, വെളിയംകോട് മുഈനുദ്ധീൻ ഹാജി പണ്ടറക്കാട്, അബൂബക്കർ അൻവരി മൂർക്കനാട്, അബ്ദുൽ ഖാദർ മുസ്ലിയാർ മൂർക്കനാട്, എഞ്ചി. ഷാജു ഷൈജൽ മുക്കം, ലത്തീഫ് ഹാജി എടയൂർ, സയ്യിദ് ഹുസൈൻ ഷാഹിഖ് ജിഫ്രി അൽ മുഈനി, ഹാഫിള് ഉമർ അൽഹംദാനി, മുബഷിർ അഹ്സനി പള്ളിശ്ശേരി തുടങ്ങിയവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, യഹ്‌യ നഈമി മൂന്നാക്കൽ, ജബ്ബാർ അഹ്സനി കാട്ടിപ്പരുത്തി, വാജിദ് സഖാഫി വിളയൂർ, മൊയ്തു KP മൂന്നാക്കൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here