സ്വാതന്ത്ര്യ ദിനം വിചിന്തനത്തിന് തയ്യാറാകണം: ഉസ്താദ് അബ്ബാസ് ഫൈസി മണ്ണാർക്കാട്
പെരുമ്പറമ്പ് മൂടാൽ: “സ്വാതന്ത്ര്യം പോരാട്ടം അവസാനിക്കുന്നില്ല” എന്ന മുദ്രവാക്യത്തിൽ എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ യൂണിറ്റ് ഫ്രീഡം സ്ക്വയറും “മതേതരത്വം ,സമത്വം, സ്വാതന്ത്ര്യം ,ജനജാഗ്രത,, എന്ന പ്രേമേയത്തിൽ എസ്.വൈ.എസ് പെരുമ്പറമ്പ് മൂടാൽ യൂണിറ്റ് ഫ്രീഡം സർകിളും സംയുക്തമായി പെരുമ്പറമ്പ് ജുമാ മസ്ജിദ് പരിസരത്ത് നടന്നു. എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവർത്തകരുടേയും പള്ളികമ്മറ്റി ഭാരവാഹികളുടേയും സാന്നിദ്ധ്യത്തിൽ മഹല്ല് ജനറൽ സെക്രട്ടറി പി.കെ ബാവ ഹാജി പതാക ഉയർത്തി. സ്വാതന്ത്ര്യം ദിനം ഒരു കടമയായി ചുരുങ്ങതെ ഒരു വിചിന്തനത്തിന് പൗരന്മാർ തയ്യാറകണമെന്ന് ചടങ്ങിൽ ആശംസ പ്രസംഗം നടത്തിയ മഹല്ല് ഖത്തീബ് ഉസ്താദ് അബ്ബാസ് ഫൈസി ആവശ്യപെട്ടു. രാഷ്ട്ര ശിൽപി മഹാത്മാ ഗാന്ധിയെ കൊലപെടുത്തിയതും ബാബരി മസ്ജിദ് തകർത്തതും സ്വതന്ത്ര മതേതര ഇന്ത്യയിലെ കറുത്ത അദ്ധ്യയങ്ങളാണ്. എല്ലാം മതവിശ്വാസികളും ഒരുമിച്ച് പൊരുതി നേടിയ സ്വാതന്ത്ര്യം യഥാർത്ഥ രൂപത്തിൽ ലഭിക്കുന്നത് വരെ പോരാട്ടം തുടരണമെന്ന് ഉസ്താദ് ഓർമ്മപെടുത്തി.ചടങ്ങിൽ മഹല്ല് ജോയിന്റ സെക്രട്ടറി നാസർ, വൈസ് പ്രസിഡന്റ് അഷറഫ് മൂടാൽ എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി ടി പി സൈതലവി, ശാഖ സെക്രട്ടറി പി.എം അബ്ദുൽ മുനീർ, ട്രെൻഡ് സെക്രട്ടറി ഷാജി പാറയിൽ, ശാഖ വൈസ് പ്രസിഡണ്ട് ടി.പി മൊഹിയുദ്ദീൻ, ടി പി ഹുസൈൻ, ടി.പി ജാഫർ, ഗഫൂർ പാലക്കൽ, ടി.പി സുലൈമാൻ, ടി.പി അലി, ടി.പി ജംഷാദ്, ടി.പി മുഹമ്മദലി, തോട്ടത്തിൽ ജുനൈദ്, എന്നിവർ പങ്കെടുത്തു. ഉസ്താദ് അബ്ബാസ് ഫൈസിയുടെ നേതൃത്വത്തിൽ സ്വാന്ത്രദിന പ്രതിജ്ഞ എടുത്തു. എസ്.കെ.എസെസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിങ്ങ് സെക്രട്ടറി അജ്മൽ ടി.പി. നന്ദി പറഞ്ഞു. പ്രോഗ്രാം പൂർണമായും കോവിഡ് പ്രോട്ടോക്കോളിന് വിധേയമായിരിന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here