സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കാണ് പാത്രങ്ങൾ വിതരണം ചെയ്തത്.സ്കൂളുകളിൽ നിന്നും ലഭിച്ച അപേക്ഷപ്രകാരം അത്യാവശ്യമായ പാത്രങ്ങളാണ് വിതരണം ചെയ്തത്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,പ്രധാന അദ്ധ്യാപകരായ ശിബിലി ഉസ്മാൻ,രാമകൃഷ്ണൻ മാഷ്,തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here