HomeNewsArts‘Utsavam-2013’ arts fest to be inaugurated on Dec. 30 at Nila Park

‘Utsavam-2013’ arts fest to be inaugurated on Dec. 30 at Nila Park

‘Utsavam-2013’ arts fest to be inaugurated on Dec. 30 at Nila Park

നാടന്‍ കലകളുടെയും പൈതൃക കലാരൂപങ്ങളുടെയും സംഗമമായ ‘ഉത്സവം 2013’ന് ഞായറാഴ്ച വൈകീട്ട് ആറിന് കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ തിരശ്ശീല ഉയരും. സംസ്ഥാനസര്‍ക്കാറും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഫിബ്രവരി 24വരെ പരിപാടികള്‍ നീണ്ടുനില്‍ക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ അണിനിരക്കും. പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളെ പരിപോഷിപ്പിക്കുകയെന്നതാണ് ഉത്സവത്തിന്റെ ലക്ഷ്യം. പൈതൃക കലാരൂപങ്ങളായ ചരടുപിന്നിക്കളി, വേലകളി, തോല്‍പ്പാവക്കൂത്ത്, പൂതനും തിറയും, കന്യാര്‍കളി, കരകനൃത്തം, മയിലാട്ടം, ബലിക്കാള, ചരടുകുത്തിക്കളി തുടങ്ങിയവ അരങ്ങേറുമെന്ന് മാനേജര്‍ മോനുട്ടി പൊയിലിശ്ശേരി, അഡ്വ. കെ.കെ. ഷിജോഷ്, എ.എം. ഷൈജു എന്നിവര്‍ അറിയിച്ചു.

വിവിധ ക്ലാസിക്കല്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ നിളയോരം പാര്‍ക്കുമായി ബന്ധപ്പെടണം. ഫോണ്‍: 8086068014

 

Summary:’Utsavam-2013′ arts fest to be inaugurated on Dec. 30 at Nila Park, Kuttippuram.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!