ഗെയിൽ പൈപ്പ്‌ലൈൻ: പ്രതിഷേധക്കാർക്കുനേരെ ലാത്തിച്ചാർജ്
കോട്ടയ്ക്കൽ: ഗെയിൽ വാതക പൈപ്പ്‌ലൈൻ ജോലിക്കെതിരെ പ്രതിഷേധവുമായി
എത്തിയവർക്കുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും. മാറാക്കര പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വി.മധുസൂദനൻ ഉൾപ്പെടെ നാലുപേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു മരവട്ടത്തായിരുന്നു സംഭവം. പ്രദേശത്ത് ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലി രാവിലെ ആരംഭിച്ചിരുന്നു.
ഗെയിലിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ വാഹനജാഥയ്ക്കു പ്രദേശത്ത് സ്വീകരണം നൽകുന്നതിനിടെ, പൊലീസ് ബലംപ്രയോഗിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.സുരേന്ദ്രൻ (48), കെ.സി.ശിഹാബ് (36), സലീം (45) എന്നിവർക്കും പരുക്കേറ്റു.
മധുസൂദനന്റെ പരുക്ക് ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് നേതാക്കൾ ജാഥയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു. എതിർപ്പ് അവഗണിച്ച് ഇന്നലെയും ജോലി നടത്തി.
Content highlight: protest against gail project, lathicharge aginst protesters at maravattam
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here