ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളാഞ്ചേരിയിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ രണ്ടൊഴിവുകൾ
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കൊല്ലം(കണ്ണനല്ലൂർ), ആലപ്പുഴ(കായംകുളം), എറണാകുളം(മട്ടാഞ്ചേരി), പാലക്കാട്(പട്ടാമ്പി), മലപ്പുറം(വളാഞ്ചേരി), കോഴിക്കോട്(പേരാമ്പ്ര), കണ്ണൂർ(തലശ്ശേരി) എന്നീ പരിശീലന കേന്ദ്രങ്ങളിൽ ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമുണ്ട്.
ക്ലർക്ക് എസ്.എസ്.എൽ.സി.യും കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്ലസ് ടു വും, ഡി.സി.എ.യും പാസായിരിക്കണം. ക്ലർക്ക് തസ്തികയിലേക്ക് ഈ മാസം 21 ന് 11 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് 22 ന് 11 നും വാക്ക് ഇന്റർവ്യൂ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here