HomeNewsHealthകിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന ക്യാമ്പിന് തുടക്കം കുറിച്ചു വളാഞ്ചേരി നഗരസഭ

കിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന ക്യാമ്പിന് തുടക്കം കുറിച്ചു വളാഞ്ചേരി നഗരസഭ

valanchery-municipality-vaccination-camp

കിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന ക്യാമ്പിന് തുടക്കം കുറിച്ചു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: ദീർഘകാല രോഗങ്ങളാലും, മാറാ രോഗങ്ങളാലും പ്രയാസമനുഭവിക്കുന്നവരെ വീട്ടിൽ നിന്നും കൊണ്ട് വന്ന് വാക്സിൻ നൽകി നഗരസഭ മാതൃകയായി. നഗരസഭ പരിധിയിലെ പരിരക്ഷയിലും പാലിയേറ്റിവിലും പരിചരണത്തിലുള്ളവർക്ക് 3 ദിവസങ്ങളിലായി വാക്സിൻ നൽകുന്ന ക്യാമ്പിന് ഇന്ന് തൊഴുവാനൂർ പകൽ വീട്ടിൽ വെച്ച് തുടക്കം കുറിച്ചു. നഗരസഭയിലെ 11 ഡിവിഷനുകളിലെ കിടപ്പിലായവർക്ക് ഓരോദിവസവും വാക്സിൻ നൽകും. വളാഞ്ചേരി മേഖലയിലെ സന്നദ്ധ സംഘടനകളുടെയും അവരുടെ സന്നദ്ധ പ്രവർത്തകരുടെയും ആമ്പുലൻസുകളുടെയും സേവനം ലഭ്യമാക്കിയിരുന്നു.
valanchery-municipality-vaccination-camp
മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, മെഡിക്കൽ ഓഫീസർ ഡോക്ടർ സൽവ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബഷീർ,കൗൺസിലർമാരായ പറശ്ശേരി ബീരാൻകുട്ടി, പാറക്കൽ ശിഹാബ്, സദാനന്ദൻ കെ, ഉണ്ണികൃഷ്ണൻ കെ വി, കെ കമറുദ്ദീൻ, സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തകരായ വി പി എം സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി. കൂടതെ ശിഹാബ് തങ്ങള്‍ സ്നേഹാലയം കഞ്ഞിപ്പുര, റെഡ് ആര്‍മി കാവുംപുറം, ഹറമെെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കുളമംഗലം, ഗ്രീന്‍ പവര്‍ കുളമംഗലം, ചെഗുവേര സെന്റർ, പാലിയെറ്റീവ് കെയര്‍ ക്ലിനിക്, സേവാഭാരതി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ ആമ്പുലന്‍സുകളുടെ സേവനവും ലഭ്യമായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!