വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 20ന് ആരംഭിക്കും
വളാഞ്ചേരി: മലബാർ ദേവസ്വത്തിനു കീഴിലുള്ള വളാഞ്ചേരി വൈക്കത്തൂർ മഹാ ദേവ ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 20ന് ആരംഭിക്കും. ഏപ്രിൽ 20 മുതൽ 25 വരെ ആറ് ദിവസങ്ങളായാണ് ഉത്സവം നടത്തുന്നത്. കഥകളി , സംഗീത സമന്വയം വാദ്യ വിസ്മയം, പഞ്ചവാദ്യം, മേളങ്ങൾ തുടങ്ങി ആചാരത്തിലൂന്നിയ കലാപരിപാടികൾ ഉത്സവത്തിന് മിഴിവേകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്തുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ നമ്പൂതിരി, ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ കെ.ടി രാമകൃഷ്ണൻ അംഗങ്ങളായ മുരളി എൻ, പ്രസാദ്, പാരമ്പര്യ ട്രസ്റ്റി മഴുവഞ്ചേരി വാസുദേവൻ നമ്പൂതിരി, ഊരാളൻ സുരേഷ്‌കുമാർ നമ്പൂതിരി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ ക്ഷേത്രം ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here