HomeNewsFestivalsഉത്സവം കൊടിയേറി; ഇനി ആറുനാള്‍ വൈക്കത്തൂരിന് ഉത്സവവിരുന്ന്‌

ഉത്സവം കൊടിയേറി; ഇനി ആറുനാള്‍ വൈക്കത്തൂരിന് ഉത്സവവിരുന്ന്‌

vaikathoor-mahadeva-temple

ഉത്സവം കൊടിയേറി; ഇനി ആറുനാള്‍ വൈക്കത്തൂരിന് ഉത്സവവിരുന്ന്‌

വളാഞ്ചേരി: ആറുദിവസത്തെ കാഴ്ചവിരുന്നിന് തുടക്കംകുറിച്ച് വെക്കത്തൂര്‍ ഉത്സവം കൊടിയേറി. തിങ്കളാഴ്ചരാത്രി എട്ടിന് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഊരാളന്‍ മഴുവഞ്ചേരി അഷ്ടമൂര്‍ത്തി നമ്പൂതിരി, മേല്‍ശാന്തിമാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സാക്ഷികളായി. രാവിലെ പച്ചീരി മാതൃസമിതി നാരായണീയപാരായണം നടത്തി. കലവറ നിറയ്ക്കലുമുണ്ടായി. ഉത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികപരിപാടികള്‍ സ്‌നേഹ സുനിലിന്റെ കേരളനടനത്തോടെ തുടങ്ങി. തുടര്‍ന്ന് തളിപ്പറമ്പ് മോഹന്‍ദാസിന്റെ തായമ്പക കൊട്ടിക്കയറി. രാത്രി ഒമ്പതരയ്ക്ക് സന്താനഗോപാലം കഥകളിയുമുണ്ടായി. ചൊവ്വാഴ്ച രാവിലെ അഞ്ചരയ്ക്ക് അഷ്ടദ്രവ്യ ഗണപതിഹോമത്തിനുശേഷം എട്ടിന് ശീവേലി, നവകം, പഞ്ചഗവ്യം എന്നീ വിശേഷാല്‍ച്ചടങ്ങുകള്‍ നടക്കും. ഒമ്പതിന് വൈക്കത്തൂര്‍ മഹാദേവ നൃത്തോത്സവത്തില്‍ വിദ്യാര്‍ഥികള്‍ നൃത്താര്‍ച്ചന നടത്തും. കലാമണ്ഡലം അരുണ ആര്‍.മാരാര്‍ ഉദ്ഘാടനംചെയ്യും. വൈകുന്നേരം ആറരയ്ക്ക് തായമ്പക, ഏഴിന് നൃത്തസന്ധ്യ, ഒമ്പതരയ്ക്ക് ഗാനനിശ എന്നിവയുണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!