വൈക്കത്തൂർ മെൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരിയിലെ സന്നദ്ധ സേവന കൂട്ടായ്മയായ വൈക്കത്തൂർ മെൻ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ജീവനക്കാർക്കു പുറമെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്കുമാണ് കിറ്റുകൾ നൽകിയത്.
വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിലെ കഴകക്കാരനായ സേതുവാര്യർക്ക് മെൻ കൂട്ടായമ പ്രസിഡന്റ് ഇ.പി. രവീന്ദ്രനാഥ് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. മെൻ പ്രവർത്തരായ സുരേഷ്കുമാർ മലയത്ത്, വത്സൻ മേനോൻ, ടി.വി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here