വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 17ന്; ഉത്സവ കമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ നടക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെയും ട്രസ്റ്റി ബോർഡ് ചെയർമാന്റെയും സാന്നിദ്ധ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങളുടെ യോഗം ചേർന്നു. ഉത്സവ കമ്മിറ്റി ഭാരവാഹികൾ: മുരളി നെടുംകൊമ്പിൽ ഇല്ലം (പ്രസിഡന്റ്), ജിഷാ ബാബു, സുകുമാരൻ കൗസ്തുഭം (വൈസ് പ്രസിഡന്റുമാർ), ജിതു ഗോപിനാഥ് വൻപള്ളിയിൽ (സെക്രട്ടറി), ശ്രീദേവി അന്തർജ്ജനം മഴുവഞ്ചേരി ഇല്ലം, മുകുന്ദൻ പുത്തൻ വീട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ), അജിൻ ആർ ചന്ദ്രൻ (ട്രഷറർ)
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here