വൈലത്തൂർ തങ്ങളുടെ ഉറൂസ് നാളെ തുടങ്ങും
തിരൂർ : സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ തങ്ങളുടെ ആറാമത് ഉറൂസ് മുബാറക്ക് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. സിയാറത്ത്, ഉദ്ഘാടനസമ്മേളനം, ഖ്‌ത്‌മുൽ ഖുർആൻ, തങ്ങളോർമ, ഖാദിരിയ്യ റാത്തീബ്, മൗലിദ് ജൽസ, വഅള്, അന്നദാനം തുടങ്ങിയവ ഉണ്ടാകും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പതാക ഉയർത്തും. സിയാറത്തിന് കോട്ടൂർ ഉസ്താദ് നേതൃത്വംനൽകും. വൈകീട്ട് ആറിന് പ്രാരംഭ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ജമലുലൈലി ചേളാരി ദുആ നിർവഹിക്കും. കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, നൗഫൽ സഖാഫി എന്നിവർ പ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് മൗലിദ്ജൽസയ്ക്ക് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ഇസ്മാഈൽ സഖാഫി ഒളവണ്ണ തുടങ്ങിയവർ നേതൃത്വം നൽകും. വൈകീട്ട് ആറിന് തങ്ങളോർമ എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഖാദിരിയ്യ റാത്തീബ് നടക്കും. ജലാലുദീൻ ജീലാനി നേതൃത്വംനൽകും. വൈകീട്ട് ആറിന് സമാപനസമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. മന്ത്രി വി. അബ്ദുറഹ്‌മാൻ സമ്മേളനം ഉദ്ഘാടനംചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സന്ദേശം നൽകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here