അനന്താവൂർ-വൈരങ്കോട് വി.സി.ബി നാടിന് സമർപ്പിച്ചു
തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച അനന്താവൂർ വൈരങ്കോട് വി സി ബി നാടിന് സമർപ്പിച്ചു. കർഷകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.ഷക്കീല, കെ. സുഹറ എന്നിവർ സംസാരിച്ചു. കോട്ടയിൽ അലവി, സി.മൊയ്തീൻ, എ ഉണ്ണി, ജലീൽ വൈരങ്കോട്, പി.ബീരാൻ, ബക്കർ അമരിയിൽ, പി. അബ്ദു, കലാം അമരിയിൽ, കെ.പി. സലാം , മുസ്തഫ കുന്നത്ത്, വേണു മാട്ടുമ്മൽ, എം.പി. ഹക്കീം, കെ. നിസാം, ഖമറുദ്ധീൻ പരപ്പിൽ, എ. ഉസ്മാൻ എന്നിവർ പങ്കെടുത്തു. വി സി ബി നിർമ്മാണം പൂർത്തിയായതോടെ പ്രദേശത്തെ വേനൽക്കാല കുടിവെള്ള ക്ഷാമത്തിനും കൃഷി ആവശ്യത്തിനുമുള്ള ജലത്തിനും ഏറെക്കുറെ പരിഹാരമാകും. ആതവനാട് ഭാഗത്ത് നിന്ന് തുടങ്ങുന്ന കൈത്തക്കര തോടിലൂടെ ഒഴുകിയെത്തുന്ന ജലം കെട്ടി നിർത്തി നിയന്ത്രിക്കുവാൻ വി സി ബി കൊണ്ട് സാധിക്കും. ഇതിന്റെ ഭാഗമായി കൈത്തക്കര തോടിന്റെ പാർശ്വ ഭിത്തി കെട്ടി നവീകരിച്ചിട്ടുമുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here