HomeNewsInitiativesDonationവിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു ‘വാക്ക്’

വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു ‘വാക്ക്’

vak-televesion

വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു ‘വാക്ക്’

ഇരിമ്പിളിയം: മാറിയ വിദ്യാഭ്യാസ സാഹചര്യങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘വാക്ക്’ വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു.
vak-televesion
ഇരിമ്പിളിയം മോസ്കോവിൽ വെച്ച് നടന്ന ചടങ്ങിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട മൂന്നാമത്‌ ടി.വി എക്സിക്യുട്ടിവ് അംഗം ഷംസീർ കൊടുമുടിയുടെ സാന്നിധ്യത്തിൽ വാക്ക് മെമ്പർ ഫഹദ് പള്ളിയാലിൽ വാർഡ് ജനപ്രതിനിധി മഞ്ജുള ടീച്ചർക്ക് കൈമാറി. വാക്ക് അംഗങ്ങളായ മൊയ്‌ദീൻ മീമ്പാറ, ഹാരിസ് പൈങ്കണ്ണൂർ, അഭിലാഷ് ഇരിമ്പിളിയം എന്നിവരും, പ്രദേശവാസികളായ വിനു പുനാലൂർ, മൻസൂർ, മജീദ്, മണികണ്ഠൻ, മുത്തു സി പി, ഫൈസൽ സി കെ, ഇഖ്ബാൽ, ശാഹുൽ ഹമീദ്, അനീസ് റഹ്മാൻ എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!