കവറൊടി അബ്ദുസ്സലാം ചികിത്സാനിധിയിലേക്ക് സഹായം കൈമാറി ‘വാക്’
വളാഞ്ചേരി:കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ വാക്ക് ( VAK ), കിഡ്നി രോഗിയായ കാവുംപുറം സ്വദേശി കവറൊടി അബ്ദുസ്സലാമിന് ചികിത്സാ ധനസഹായം കൈമാറി.
ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹത്തിന്റെ ചികിത്സാർത്ഥം രൂപീകരിച്ച സഹായ സമിതിയുടെ രക്ഷാധികാരിയായ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ, വാക്ക് മെമ്പർ ഷംസുദ്ധീൻ എടയൂരിൽ നിന്നും സഹായ ധനം ഏറ്റുവാങ്ങി. ചടങ്ങിൽ വാക്ക് പ്രസിഡന്റ് ഹമീദ് വളാഞ്ചേരി, മെമ്പർമാരായ ഹാഷിം ആലുക്കൽ, സലാം മീമ്പാറ എന്നിവരും, ചികിത്സാ സഹായ സമിതിക്കു വേണ്ടി ജനറൽ കൺവീനർ ദാവൂദ് മാസ്റ്റർ, സലീം, നസീർ അലി തുടങ്ങിയവരും പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here