പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ച് വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ്
വളാഞ്ചേരി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് ( Vak) അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വളാഞ്ചേരി കംപാഷൻ ഫൗണ്ടേഷൻ ഹാളിൽ വെച്ച് നടന്ന അനുമോദന സമ്മേളനം വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. വാക്ക് ജോ. സെക്രട്ടറി ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. പെയിൻ ആൻറ് പാലിയേറ്റീവ് ജില്ലാ സെക്രട്ടറി വി.പി.എം. സാലിഹ്, ചെഗുവേര കൾച്ചറൽ ഫോറം കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, സുരേഷ് പൂവാട്ടു മീത്തൽ, ഡോ. കെ കെ മുഹമ്മദ് അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് കോഴിക്കോട് ഗവ. നഴ്സിംഗ് കോളേജിൽ നിന്നും കേരള ആരോഗ്യ സർവകലാശാലയുടെ എം.എസ്.സി നഴ്സിംഗ് പരീക്ഷയിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ വാക് കുടുംബാംഗം അഞ്ജിത വികെ യെ അനുമോദിച്ചു. എക്സിക്യുട്ടീവ് അംഗം ബേബി നൗഷാദ് സ്വാഗതവും, ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു. വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here