വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് ‘വളാഞ്ചേരീസ്’ കൂട്ടായ്മ
വളാഞ്ചേരി: മാതൃഭൂമി മാനേജിംഗ് എഡിറ്ററും രാജ്യ സഭാംഗവും മുൻ മന്ത്രിയും പ്രമുഖ സാഹിത്യകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ വളാഞ്ചേരിയിലെ വാട്സാപ് കൂട്ടായ്മയായ വളാഞ്ചേരീസ് അനുശോചനം രേഖപ്പെടുത്തി.മനുഷ്യനോടും പ്രകൃതിയോടും മറ്റെല്ലാ ജീവജാലങ്ങളോടും ഒരു പോലെ കരുണകാണിക്കണമെന്ന പ്രവാചകന്റെ ആശയങ്ങളേ ഉൾപ്പെടുത്തികൊണ്ട് തന്നെ ഇന്ത്യയിൽ എവിടെയാണെങ്കിലും പ്രത്യെകിച്ച് കേരളത്തിലാണെങ്കിലും പ്രകൃതിയിലോ മനുഷ്യനിലോ സമൂഹത്തിലോ ജീവജാലങ്ങളിലോ ഉണ്ടാവുന്ന ഏത് അടിച്ചമർത്തലുകൾക്കെതിരെയും ശബ്ദിക്കുന്ന ഒരു പ്രകൽഭനായ രാഷ്ട്രീയനേതാവായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അഭിപ്രായപ്പെട്ടു. ഡോ എൻ.എം മുജീബ് റഹ്മാൻ, സി രാജേഷ്, ഷബാബ് വക്കരത്ത്, അമീൻ പി.ജെ, ഫൈസൽ തങ്ങൾ, രാജേഷ് കാർത്തല, സലാം വളാഞ്ചേരി, കെ.പി ശങ്കരൻ മാസ്റ്റർ, ഷാജിദ് വളാഞ്ചേരി, അൻസാർ പരവക്കൽ, പി മധുസൂധനൻ, സുരേഷ് പി.എം തുടങ്ങിയവർ ഓണലൈൻ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here