HomeNewsGeneralറീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും

റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും

Bus-stand

റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ വാർഷിക പദ്ധതിയുടെ ഭാഗമായി റീ-ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ 2018, ഫെബ്രുവരി 6,7 തിയ്യതികളിൽ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ എഞ്ചിനീയർ അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ വളാഞ്ചേരി സെൻട്രലിൽ നിന്നും ആരംഭിക്കുന്ന അതത് പ്രധാന റോഡുകളിൽ നിന്നുമാകും പ്രവർത്തിക്കുക.
പട്ടാമ്പി ഭാഗത്തേയ്ക്കുള്ള ബസുകൾ നിസാർ ഹോസ്പിറ്റലിന് സമീപത്തു നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ളവ പഴയ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തുനിന്നും, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ളവ പോലീസ് സ്റ്റേഷനു സമീപത്തുനിന്നും, തൃശൂർ ഭാഗത്തേക്കുള്ളവ മൂച്ചിക്കൽ ബൈപാസിന് സമീപത്തുനിന്നും പ്രവർത്തിക്കുന്നതായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!