വളാഞ്ചേരിയിൽ വിദ്യാർഥികളും ബസുകാരുമായി വാക്കുതർക്കം; ബസുകൾ മിന്നൽ പണിമുടക്ക് നടത്തി
വളാഞ്ചേരി: ബസില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ വാക്തര്‍ക്കം സ്വകാര്യ ബസുകാരുടെ മിന്നല്‍ പണിമുടക്കില്‍ കലാശിച്ചു. വിദ്യാർഥികളെ കയറ്റിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞത് വളാഞ്ചേരി ബസ്‍ സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്തർക്കത്തിനു കാരണമായി. ബസ് ജീവനക്കാരനെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ബസുകാരും ഓട്ടം നിർത്തി. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ഥികളും യാത്രക്കാരും ദുരിതത്തിലായി. സംഭവസ്ഥലത്ത് പോലീസ് എത്താൻ വൈകിയതിൽ നാട്ടുകാർ രോക്ഷാകുലരായി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവത്തിനു തുടക്കം.
വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ 16മുതല്‍ സൗഹൃദകൂട്ടായ്മ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 3.30 മുതല്‍ ആറുവരെയാണ് പെണ്‍കുട്ടികളുള്‍പ്പെടെ തിരഞ്ഞെടുത്ത പത്ത് വിദ്യാര്‍ഥികള്‍ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നത്.വളാഞ്ചേരി ബസ്‍ സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന മുഴുവൻ ബസുകളിലും നിശ്ചിത എണ്ണം കുട്ടികളെ കയറ്റിപ്പോകണമെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സൗഹൃദ കൂട്ടായ്മ ആവശ്യമുന്നയിച്ചിരുന്നു.
അതനുസരിച്ച് ഒരു ബസിൽ വിദ്യാർഥികളെ കയറ്റിയില്ലെന്ന ആരോപണവുമായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് തടഞ്ഞ് പ്രശ്നം ഉന്നയിക്കുകയായിരുന്നു. കുട്ടികളുടെ സംസാരത്തിനിടയിൽ ബസ് ഡ്രൈവർ ചാവിയുമായി പുറത്തുപോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം ഡ്രൈവർക്കെതിരെ മർദനമുണ്ടായതായി ബസ് ജീവനക്കാരും ആരോപിച്ചു. ഇതേ തുടർന്നാണ് സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു ബസുകളും ഓട്ടം നിർത്തിയത്. തലങ്ങും വിലങ്ങും ബസുകൾ നിർത്തിയിട്ടതോടെ സ്റ്റാൻഡിൽ ഗതാഗതക്കുരുക്കുമായി.
ഈ സമയം ഒരുവിഭാഗം വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബസ്‍ സ്റ്റാൻഡിൽ വേണ്ടത്ര പോലീസിന്റെ സാന്നിധ്യമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് നഗരവാസികളും യാത്രക്കാരും ആരോപിച്ചു. വിഷയത്തിൽ പൊലീസിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ബസ് ജീവനക്കാർ ആവശ്യമുന്നയിച്ചിരുന്നു.
Summary: The private bus operators in Valanchery bus stand started out a quick strike after having a clash with students union regarding restricting students from boarding few buses
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here