എം എൽ എ ഇടപെട്ടു: വളാഞ്ചേരിയിലെ ബസ് സമരം ഒത്ത്‌തീർന്നു
വളാഞ്ചേരി: വളാഞ്ചേരിയിൽ ബസ്സ് തൊഴിലാളികൾ ഇന്നലെ മുതൽ നടത്തി വന്നിരുന്ന പണിമുടക്ക് അവസാനിച്ചു. കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ബസ്സ് തൊഴിലാളികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. വിദ്യാർത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വളാഞ്ചേയിൽ ബസ്സ് സമരത്തിന് കാരണമായത്. എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർത്ഥികളും ബസ്സ് തൊഴിലാളികളും തമ്മിലുണ്ടായ തർക്കം നേരിയ സംഘർഷത്തിലേക്ക് എത്തിയിരുന്നു. ബസ്സ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് നാട്ടുകാരെ വലിയ ദുരിതത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം എ എ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടത്.
നോട്ട് മാറ്റവുമായി ബന്ധപ്പെട്ട് ദുരിതത്തിലായ ജനങ്ങൾക്ക് ഇരുട്ടടിയേറ്റ പോലെയാണ് ബസ്സ് സമരമെന്നും, എത്രയും വേഗം സമരം അവസാനിപ്പിക്കാൻ തയ്യാറാവാണമെന്നുമുള്ള എം എ എയുടെ അഭ്യർത്ഥന ബസ്സ് തൊഴിലാളികൾ അംഗീകരിക്കുകയായിരുന്നു. തൊഴിലാളികളുടെ ന്യായമായ എല്ലാ ആവശ്യങ്ങൾക്കുമൊപ്പം താനുമുണ്ടാകുമെന്ന് എംഎൽഎ വ്യക്തമാക്കി. വളാഞ്ചേരി എസ് ഐ മിഥുൻ, വിവിധ രാഷ്ട്രീയപ്പാർട്ടീ പ്രതിനിധികൾ, ബസ്സ് തൊഴിലാളി സംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥി സംഘടനാ നേതാക്കൾ എന്നിവരും ചർച്ചയിൽ എം എൽ എക്കൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here