വളാഞ്ചേരി ബസ് ടെർമിനൽ കോംപ്ലക്സ് നിർമാണ പ്രവൃത്തിക്ക് ഇന്ന് തുടക്കമാകും
വളാഞ്ചേരി : നഗരത്തിലെ ബസ് ടെർമിനൽ കോംപ്ലക്സ് നിർമാണപ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച 4.30-ന് നടക്കും. കോഴിക്കോട് റോഡിൽ ദേശീയപാതയോരത്ത് നഗരസഭാ ഓഫീസിന് സമീപമാണ് പുതിയ ടെർമിനലിന്റെ നിർമാണം നടക്കുക. പ്രവൃത്തി ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിക്കും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷനാവും. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ഡോ. എൻ. മുഹമ്മദാലി എന്നിവരും നഗരസഭാംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. എല്ലാ സൗകര്യങ്ങളുമുള്ളതും യാത്രക്കാർക്ക് എളുപ്പം എത്തിച്ചേരാവുന്നതുമായ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. സ്റ്റാൻഡിനായി കഴിഞ്ഞ ഭരണസമിതി അംഗീകരിച്ചതും ദേശീയപാതയിൽ പോസ്റ്റോഫീസിന് സമീപത്തുള്ളതുമായ സ്ഥലം നഗരസഭയ്ക്ക് ലഭിക്കാൻ നിലവിൽ കോടതിയിൽനടക്കുന്ന കേസുമായി മുന്നോട്ടുപോകുമെന്നും നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ബസുകളുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്ത് ഇനിയും ബസ്‌സ്റ്റാൻഡുകൾ നിർമിക്കേണ്ട സാഹചര്യമാണുള്ളതെന്നും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here