HomeNewsAchievementsമികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ

മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ

valanchery-chairman-mahatma-award-

മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ

വളാഞ്ചേരി:-ജവഹർലാൽ നെഹ്റു കൾചറൽ സൊസൈറ്റിയുടെ ഏറ്റവും മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ.തിരുവനന്തപുരം മണ്ണരങ്ങ് ഇക്കോ തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഓ.ആർ കേളുവിൽ നിന്നും ചെയർമാൻ പുരസ്കാരം ഏറ്റുവാങ്ങി.മികച്ച പാർലമെന്റ്‌ അംഗമായി തെരഞ്ഞെടുത്ത കൊടിക്കുന്നിൽ സുരേഷ് എം.പിയേയും,നിയമസഭ സാമാജികനായി ടി.ഐ മധുസൂദനനേയും,നവാഗത നിയമസഭ സാമാജികനായി എ.കെ.എം അഷ്റഫിനേയും,മേയരായി ആര്യാരാജേന്ദ്രനേയും ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു.മികവാർന്ന് പ്രവർത്തനം നടത്തിയ പൊതുപ്രവർത്തകരെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു.കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ഐ.ബി സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌ പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.മുൻ ഡെപ്യൂറ്റി സ്പീക്കറും,എം.എൽ.എയുമായ വി.ശശി,ഡോ.വി.പി സുഹൈബ് മൗലവി,സ്വാമി സുകുമാരാനന്ദ,ഫാദർ സജിഇളമ്പശ്ശേരിൽ,വിളപ്പിൽ രാധാകൃഷ്ണൻ,പ്രമോദ് പയ്യന്നൂർ,അഡ്വാ.എം.വി ജയാഡാളി തുടങ്ങിയവർ സംസാരിച്ചു.ഷമീജ് കാളികാവ് നന്ദിപറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!