ഓയിസ്ക വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: ഓയിസ്ക വളാഞ്ചേരി ചാപ്റ്റർ (വനിത ഫോറം) വളാഞ്ചേരി പരിസര പ്രദേശങ്ങളിലെ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ പ്രമോദ് പി.പി. ക്‌ളാസുകൾക്ക് നേതൃത്വം നൽകി.
ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോ: പാർവതി വാരിയർ ഉദ്‌ഘാടനം നിർവഹിച്ചു. വനിത ഫോറം പ്രസിഡണ്ട് ലൈല എൻ അധ്യക്ഷത വഹിച്ചു. വനിത ഫോറം സെക്രട്ടറി രാധിക സി.വി സ്വാഗതം പറഞ്ഞു. ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ സെക്രട്ടറി ഫൗസിയ മുബഷിർ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ സരിത എൻ.എൻ , വളാഞ്ചേരി ചാപ്റ്റർ പ്രസിഡണ്ട് ശ്രീകാന്ത് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ടിന്റു ബിബിൻ നന്ദി പറഞ്ഞു. വിവിധ സ്‌കൂളുകളിൽ നിന്നായി 170 വിദ്യാർത്ഥികൾ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here