ക്വാറിയുടമയിൽനിന്ന് പണം തട്ടിയ കേസ് : സി.ഐ ഒളിവിൽ
വളാഞ്ചേരി : ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലുൾപ്പെട്ട വളാഞ്ചേരി എസ്.എച്ച്.ഒ. യു.എച്ച്. സുനിൽദാസ് ഒളിവിൽത്തന്നെ. പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സുനിൽദാസ് ഗുരുവായൂരിലെ വീടുപൂട്ടി മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതികളായ വളാഞ്ചേരി എസ്.ഐ. പി.ബി. ബിന്ദുലാൽ, ഇടനിലക്കാരൻ തിരുവേഗപ്പുറ സ്വദേശി അസൈനാർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വളാഞ്ചേരിക്കടുത്ത് കരേക്കാടിനടുത്ത് പ്രവർത്തനം നിലച്ച പാറമടയിൽ സ്ഫോടകവസ്തുക്കളുപയോഗിച്ച് പാറ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ക്വാറി ഉടമ തിരൂർ മുത്തൂർ സ്വദേശി നിസാറിനെ ഭീഷണിപ്പെടുത്തി രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഇടനിലക്കാരനും ചേർന്ന് പണം തട്ടിയെന്നാണ് ആരോപണം. ക്വാറി ഉടമയുടെ പരാതിയിലാണ് അന്വേഷണവും തുടർനടപടികളും പുരോഗമിക്കുന്നത്. മാർച്ച് 29-നാണ് നിസാറിനെതിരെ കേസെടുത്തിരുന്നത്. കൈക്കൂലി വാങ്ങിയെന്ന കേസിന്റെ അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here