വളാഞ്ചേരി നഗരസഭ ഹരിത സ്ഥാപന പ്രഖ്യാപനവും ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷ ഉപകരണ വിതരണവും നടത്തി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഹരിത സ്ഥാപന പ്രഖ്യാപനവും നമസ്തേ- സെപ്റ്റിക് ടാങ്ക് സിവറേജ് ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷ ഉപകരണ വിതരണവും സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺഹാളിൽ വെച്ച് നടത്തി. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.
സ്വച്ച് സർവേക്ഷൺ, മാലിന്യ മുക്തം നേവകേരളം എന്നിവയുടെ ഭാഗമായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനം നടത്തി. വളാഞ്ചേരി പോലീസ് സ്റ്റേഷൻ, MES കെവീയേം കോളേജ്, വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് എന്നിവർ പുരസ്കാരം കൈപ്പറ്റി. 98 ഹരിത അയൽകൂട്ടങ്ങളും , 28 ഹരിത സ്ഥാപനങ്ങളും പുരസ്കാരത്തിന് അർഹരായി.
നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോ സിസ്റ്റം (NAMASTE) യുടെ ഭാഗമായി സെപ്റ്റിക് ടാങ്ക്, സെവറേജ് ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നഗരസഭ ചെയർമാൻ കൈമാറി. സ്വച്ച് സർവ്വേഷൻ 2024 ന്റെ ഭാഗമായി നടന്ന മികച്ച ഹരിത കർമ്മ സേന അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കാർത്യായനി, ദേവയാനി, പത്മിനി എന്നിവർക് പുരസ്കാരം ലഭിച്ചു. ക്ലീൻ ടോയ്ലറ്റ് ക്യാമ്പയിൻ ഭാഗമായി ഇന്ത്യയിലെ തന്നെ മികച്ച ടോയ്ലറ്റുകൾ തിരഞ്ഞെടുക്കുന്ന പ്രവർത്തിയിൽ വളാഞ്ചേരി നഗരസഭയിലെ 3 ടോയ്ലറ്റുകൾ അർഹത നേടിയിരുന്നു. ഇവയുടെ കെയർടേക്കർമാരായിരുന്ന സാനിറ്റേഷൻ വർക്കേഴ്സ് ആയ ദേവയാനി, സെലിൻ, ലത എന്നിവരെ നഗരസഭ ചെയർമാൻ ആദരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,കൗൺസിലർമാരായ ഈസ നബ്രത്ത്, സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,സാജിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിഭാഗം ജീവനക്കാരായ ഐശ്വാര്യ,പഞ്ചിനി,ഹഫീദ്,ദിൽഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്റഫ് നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here