കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ കലോത്സവം; വളാഞ്ചേരി ഹയർ സെക്കന്ററി തുല്യത പഠന കേന്ദ്രത്തിനു തുടർ വിദ്യാഭ്യാസ കലാ കിരീടം
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷൻ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവത്തിന്ടെ രണ്ടാം ദിവസത്തിൽ നിറഞ്ഞ സദസ്സിൽ പ്രായം വക വെക്കാതെ ആടിയും പാടിയും മത്സരിച്ചപ്പോൾ നഷ്ടപെട്ട പഠന കാലം തിരിച്ചു കിട്ടിയതിന്റെ ആത്മനിർവൃതിയിലായിരുന്നു തുല്യത പഠിതാക്കൾ.
പരിപാടിയുടെ ഉത്ഘാടനം കോട്ടക്കൽ മണ്ഡലം MLA പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൻ സി കെ റുഫീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ വി മധുസൂധനൻ, ഷമീല ടീച്ചർ, അനിത നായർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ഷംല, കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജുബൈരിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ കദീജ പാറോളി, വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ കെ ഫാത്തിമ കുട്ടി, മെമ്പർമാരായ കൈപള്ളി അബ്ദുള്ളകുട്ടി, കെ ടി സിദ്ധീഖ്, മൊയ്തു എടയുർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, പ്രേരക്മാരായ കെ പ്രിയ, യു വസന്ത, ബാവ രണ്ടത്താണി, കെ വി സവാദ്, കെ പി നൗഷാദ്, എം പി എം ബഷീർ, മൊയ്‌ദീൻ കുട്ടി കാലൊടി, കെ ഷമീറ, കദീജ പാച്ചിയത് എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ വളാഞ്ചേരി ഹയർ സെക്കന്ററി തുല്യത പഠനകേന്ദ്രം 83 പോയിന്റ് നേടി ഓവറാൾ ചാമ്പ്യൻമാരായി
59 പോയിന്റുമായി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി തുല്യത പഠനകേന്ദ്രം രണ്ടാം സ്ഥാനവും 26 പോയിന്റുമായി ജി എഛ് എസ് കരിപ്പോൾ തുല്യത പഠന കേന്ദ്രം മൂന്നാം സ്ഥാനവും നേടി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here