HomeNewsMeetingവളാഞ്ചേരി നഗരസഭ ജാഗ്രത സമിതി യോഗം ചേർന്നു

വളാഞ്ചേരി നഗരസഭ ജാഗ്രത സമിതി യോഗം ചേർന്നു

valanchery-jagrata-samiti-2025

വളാഞ്ചേരി നഗരസഭ ജാഗ്രത സമിതി യോഗം ചേർന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ജാഗ്രത സമിതി യോഗം ചേർന്നു.നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ചേർന്ന യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.icds സൂപ്പർവൈസർ അസ്രാ നസ്റീൻ സ്വാഗതം പറഞ്ഞു.ഈ കാലഘട്ടത്തിൽ ജാഗ്രത സമിതി കളുടെ പ്രാധാന്യവും പ്രവർത്തനങ്ങളെ കുറിച് ചെയർമാൻ സംസാരിച്ചു. ശേഷം കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജസീല ജാഗ്രത സമിതി പ്രവർത്തനങ്ങളെ കുറിച് വിശദീകരിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ അച്ചുതൻ, ഫൈസൽ അലി തങ്ങൾ, ഉണ്ണികൃഷ്ണൻ എന്നിവരും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൺ P ജോർജ്,പ്രസ്സ് ക്ലബ്‌ പ്രധിനിധി സി.രാജേഷ്,CDS ചെയർപേഴ്സൺ ഷൈനി എന്നിവർ സംസാരിച്ചു. ജാഗ്രത സമിതിക്ക് കീഴിൽ ലഹരി മാഫിയക്കെതിരെ പോരാടാനും സമൂഹത്തിലെ കുട്ടികളുടെയും സ്ത്രീ കളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടതുമാണ് എന്നാണ് യോഗത്തിൽ സംസാരിച്ചവരെല്ലാം ചൂണ്ടി കാണിച്ചത്. ഇതിന്റ അടിസ്ഥാനത്തിൽ ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും പോലീസ്, എക്സൈസ് എന്നീ ഡിപ്പാർട്മെന്റ് കളെ വിവരം അറിയിച്ചു തുടർ നടപടികൾ കൈ കൊള്ളാനും യോഗത്തിൽ തീരുമാനിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ദീപ്തി ഷൈലേഷ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!