HomeNewsCrimeBribeകോട്ടക്കലിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചു വിറ്റ സംഭവം; വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

കോട്ടക്കലിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചു വിറ്റ സംഭവം; വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

kottakkal-police-station

കോട്ടക്കലിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചു വിറ്റ സംഭവം; വളാഞ്ചേരി സ്വദേശി അറസ്റ്റിൽ

മലപ്പുറം : വാഹനപരിശോധനയിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചുവിറ്റത് പ്രതികൾക്കുതന്നെ. ഹാൻസ് കടത്തുന്നതിനിടെ നേരത്തേ പിടിയിലായ വളാഞ്ചേരി വൈക്കത്തൂർ കരപ്പറമ്പ് അബ്ദുൾനാസർ (43), കട്ടിപ്പാല കരപ്പറമ്പ് അഷ്‌റഫ് (28) എന്നിവർക്കാണ് ഇടനിലക്കാരൻ വഴി വിറ്റത്.
cuff
നാസറിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തു. അഷ്‌റഫിനെ ഉടൻ പിടികൂടുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രൻ പറഞ്ഞു. ഹാൻസ് തിരിച്ചുകിട്ടാനായി ഇവർ 1,20,000 രൂപയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത്. ഏപ്രിൽ 21-നാണ് വാനിൽ 32 ചാക്ക് ഹാൻസ് കൊണ്ടുപോകുന്നതിനിടെ ഇരുവരും പിടിയിലായത്. ഇവരുടെ വാഹനം വിട്ടുകൊടുക്കാനും പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാനും കോടതി പോലീസിന് നിർദേശം നൽകിയിരുന്നു.
arrest-kottakkal-hans
എന്നാൽ, ഇതിൽ ഒരുപങ്ക് കോട്ടയ്ക്കൽ പോലീസ്‌സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി അലക്സാണ്ടർ എന്നിവർ മറിച്ചുവിൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!