HomeNewsCrimeFinancial crimesവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി സ്വദേശി പിടിയിൽ

വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി സ്വദേശി പിടിയിൽ

business-cheating-abdul-kareem

വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി സ്വദേശി പിടിയിൽ

കരുവാരകുണ്ട്: വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി മലപ്പുറം കരുവാരകുണ്ടില്‍ പൊലീസ് പിടിയിലായി. വളാഞ്ചേരി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുല്‍ കരീമാണ് അറസ്റ്റിലായത്. ഉടന്‍ തുടങ്ങാനിരിക്കുന്ന വസ്ത്രവ്യാപാര ശൃംഘലയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു നടത്തിയത്.
business-cheating-abdul-kareem
കരുവാരകുണ്ട് സ്വദേശിക്ക് ലാഭത്തിനൊപ്പം മുടക്കുമുതല്‍ കൂടി തിരിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയാണ് ഒന്‍പതു ലക്ഷം രൂപ തട്ടിയെടുത്തത്. പണം നല്‍കിയയാള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ വസ്ത്രവ്യാപാരവുമായി പ്രതിക്ക് ബന്ധമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് കരുവാരകുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ കരീം വലയിലായത്. കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ട്. ടൗണുകളില്‍ വാടകക്ക് മുറി തരപ്പെടുത്തിയ ശേഷമാണ് വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന പേരില്‍ പണം തട്ടുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!