HomeViralപൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത് വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ

പൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത് വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ

പൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത് വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ

വളാഞ്ചേരി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ നിയമത്തെ തുടർന്ന് രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുവാൻ കാരണമായ വിദ്യാർത്ഥി സമരം ക്യാമറയിൽ പകർത്തിയത് വളാഞ്ചേരി സ്വദേശി. പൈങ്കണ്ണൂർ സ്വദേശി ഷക്കീബിന്റെ ക്യാമറക്കാഴചകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളും സംഘർഷങ്ങളും പോലീസ് നടപടികളുമാണ് ഇപ്പോൾ പൌരത്വ സമരവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ തരംഗമായ ചിത്രങ്ങൾ. ഇതിൽ മലയാളി വിദ്യാർഥിനികൾ പോലീസ് നടപടിയിൽ പ്രതിഷേധിക്കുന്നതും തരംഗമാണ്. എന്നാൽ മറ്റേത് സമരങ്ങളിലേതുപോലെ ഈ ചിത്രങ്ങൾ പകർത്തിയ വ്യക്തിയെ കുറിച്ച് ഇതേവരെ ലോകം അന്വേഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്നത്തെ നിലയിൽ പ്രതിഷേധം ജ്വലിക്കാൻ ഇടയായത് ഉത്തരേന്ത്യയിൽ നടന്ന വിദ്യാർഥി സമരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു. cab-protest
വളാഞ്ചേരി സ്വദേശിയായ ഷക്കീബ് പകർത്തിയ വിവിധ ചിത്രങ്ങൾ ഇന്ന് ലോകം ഏറ്റെടുത്തു. പൌരത്വ ബില്ലിനെ എതിർക്കുന്ന ഒരു പറ്റം ജനതയുടെ വികാരമായ ആ ചിത്രങ്ങൾ പകർത്തിയ ഷക്കീബ് ജാമിയ മിലിയ സർവകലാശാ‍ാലയിലെ ഒന്നാം വർഷ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർഥിയാണ് ഷക്കീബ്. കൂരിപ്പറമ്പിൽ അക്കരതൊടിയിൽ അബ്ദുൽ റഹിമാന്റെയും റഷീദയുടെയും മകനാണ്. തന്റെ സഹപാഠികൾക്കൊപ്പം സമരമുഖത്ത് നിൽക്കുമ്പോഴും അതേകുറിച്ച് ലോകത്തെ അറിയിക്കാൻ ഷക്കീബ് കാണിച്ച ധൈര്യത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ഇന്ന് നാട്ടുകാരും സുഹൃത്തുക്കളും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!