HomeNewsCrime1.180 കിലോഗ്രാം കഞ്ചാവുമായി വളാഞ്ചേരി സ്വദേശി മേലാറ്റൂരിൽ പിടിയിൽ

1.180 കിലോഗ്രാം കഞ്ചാവുമായി വളാഞ്ചേരി സ്വദേശി മേലാറ്റൂരിൽ പിടിയിൽ

ganja-melattur

1.180 കിലോഗ്രാം കഞ്ചാവുമായി വളാഞ്ചേരി സ്വദേശി മേലാറ്റൂരിൽ പിടിയിൽ

മേലാറ്റൂർ: വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണി മേലാറ്റൂരിൽ പൊലീസിന്റെ പിടിയിലായി. വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പറങ്ങാട്ടിൽ മുഹമ്മദ് സൽമാനെ (25)യാണ് മേലാറ്റൂർ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർഥികൾക്കിടയിലും വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിൽപെട്ടയാളാണ് മുഹമ്മദ് സൽമാനെന്ന് പൊലീസ് പറഞ്ഞു.
cuff
പെരിന്തൽമണ്ണ ഡിവൈഎസ്പി പി.എ ശിവദാസന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്.ഐ കെ.സി ബൈജുവും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മേലാറ്റൂർ ഭാഗത്ത് ചില്ലറ കച്ചവടക്കാർക്ക് വിതരണംചെയ്യാനായി കൊണ്ടുവന്ന കഞ്ചാവ് സഹിതം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. കിലോഗ്രാമിന് 15,000 രൂപയ്ക്ക് തമിഴ്നാട്ടിൽനിന്നും ഏജന്റുമാർ മുഖാന്തരം എത്തിച്ച് 300, 500, 1000 രൂപയുടെ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന.
ganja-melattur
ആവശ്യക്കാർ ഫോണിൽ വിളിച്ച് ഓൺലൈനായി പണം ട്രാൻസ്ഫർചെയ്താൽ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കും. എറണാകുളം കലൂർ, പനമ്പള്ളി നഗർ, അങ്കമാലി ഭാഗങ്ങളിലെ പ്രൊഫഷണൽ കോളേജ് വിദ്യാർഥികളുൾപ്പടെയുള്ള ഏജന്റുമാരെയും ചെറുകിട വിൽപ്പനക്കാരേയും കുറിച്ചുള്ള വിവരങ്ങളും പ്രതിയിൽനിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ, അബ്ദുൾ സലാം, മണികണ്ഠൻ, കൃഷ്ണകുമാർ, മനോജ്കുമാർ, രജീഷ്, ഷമീർ, ഷൈജു, കൈലാസ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!