HomeNewsAccidentsകുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്

കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്

Moodal-accident-2023

കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്. വളാഞ്ചേരി കൊട്ടാരം സ്വദേശി പരവക്കൽ ഹാരിസ് ബാബുവി(27)നാണ് പരിക്കേറ്റത്. ആതവനാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കായികാധ്യാപകനാണ് ഇദ്ദേഹം. ഇന്ന് രാവിലെ 11 മണിയോടെ കാർത്തല ചുങ്കത്തിനടുത്തായാണ് അപകടം. ഹാരിസ് സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് മാരുതി അൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!