വളാഞ്ചേരി സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം : വളാഞ്ചേരി മീമ്പാറ സ്വദേശി ജീ ജി എസ് വീട്ടിൽ മൻസൂറിൻ്റെ മകൻ റിഹാസ് ജെറിൻ (39) ആണ് മരിച്ചത്. ഇന്നലെ കുറ്റിപ്പുറം കഴുത്തല്ലൂർ ഭാഗത്ത് വെച്ച് വൈകീട്ട് 5.15 ഓടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം സ്ഥലത്ത് കുറ്റിപ്പുറം പൊലിസ് പരിശോധന നടത്തി. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐ.ടി വിദഗ്ധനായ റിഹാസ് ജെറിൻ നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മാതാവ്: റൈഹാനത്ത്. സഹോദരൻ: ജുബിൻ ജെറിൻ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here