HomeNewsFestivalsവളാഞ്ചേരി മഞ്ചറ ഉത്സവം ഇന്നുമുതല്‍

വളാഞ്ചേരി മഞ്ചറ ഉത്സവം ഇന്നുമുതല്‍

വളാഞ്ചേരി മഞ്ചറ ഉത്സവം ഇന്നുമുതല്‍

കൊളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം എട്ടരയ്ക്ക് സന്ധ്യാവേലയും തുടര്‍ന്ന് തായമ്പക, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയും കളംപൂജയും നടക്കും. പത്തരയ്ക്ക് ചുറ്റുതാലപ്പൊലിയുമുണ്ടാകും.
വെള്ളിയാഴ്ച ആറരയ്ക്ക് താലപ്പൊലി കൊട്ടിഅറിയിക്കുന്ന ചടങ്ങ് നടക്കും. ഒമ്പതുമുതല്‍ തന്ത്രി അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നവകവും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് ഉച്ചപൂജയും 12ന് പ്രസാദഊട്ടുമുണ്ടാകും.
രണ്ടരയ്ക്കാണ് പകല്‍പ്പൂരം എഴുന്നള്ളിപ്പ്. വളാഞ്ചേരി ടൗണില്‍നിന്ന് ആന, പഞ്ചവാദ്യം, കാള, തിറ, പൂതന്‍, ബാന്‍ഡ്‌മേളം തുടങ്ങിയവയുടെ അകമ്പടിയോടെ ക്ഷേത്രപ്പറമ്പിലേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി ഒമ്പതരയ്ക്ക് കളംപൂജയ്ക്കുശേഷം 10ന് ചുറ്റുതാലപ്പൊലിയും തുടര്‍ന്ന് കൂറവലിക്കലും നടക്കും.
11ന് വെടിക്കെട്ടും 11.30ന് നൃത്തനൃത്യങ്ങള്‍, ഫെസ്റ്റിവല്‍നൈറ്റ് എന്നിവയുമുണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!