വളാഞ്ചേരി നഗരസഭാധ്യക്ഷ രാജിക്കൊരുങ്ങുന്നു; പാർട്ടിക്ക് കത്ത് നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ ആദ്യ അധ്യക്ഷ രാജിക്കൊരുങ്ങുന്നു. നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷണെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിലെ ഷാഹിന ടീച്ചറാണ് രാജിവെക്കാൻ ഒരുങ്ങുന്നത്.
ഇത് സംബന്ധിച്ച കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറിയതായാണ് അറിവ്. ഏറെ കാലങ്ങളായി വളാഞ്ചേരി നഗരസഭ ഭരണസമിതിയിൽ നില നിൽക്കുന്ന ഭിന്നതകൾകൊടുവിലാണ് രാജി. നഗരസഭാധ്യക്ഷ സ്ഥാനത്തിനൊപ്പം കൗണ്സിലർ സ്ഥാനവും രാജിവെക്കുന്നുവന്ന് കാണിച്ചാണ് അവർ കത്ത് നൽകിയിട്ടുള്ളതെന്നറിയുന്നു. മീമ്പാറ 28 വാർഡ് ആണ് ടീച്ചർ പ്രതിനിധീകരിക്കുന്നത്.
വളാഞ്ചേരിയിലെ മുസ്ലിം ലീഗ് മുനിസിപ്പൽ നേതാക്കൾക്കാണ് രാജി ടീച്ചർ തന്റെ രാജികത്ത് നൽകിയത്. ഭരണസമിതിയിലെ സഹപ്രവർത്തകർ സത്യസന്ധമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ടീച്ചറുടെ ആക്ഷേപം. വരും ദിവസങ്ങളിൽ ടീച്ചറുടെ രാജിയും ആരോപണങ്ങളും ഇവിടുത്തെ ലീഗിനുള്ളിൽ കലാപങ്ങൾക്കു വഴിവെക്കും. എന്നാൽ, ടീച്ചറുടെ കത്ത് സംബന്ധിച്ച് പാർട്ടി ഇതുവരെ ഒഔദ്യോഗിക തീരുമാനങ്ങൾ കൈകൊണ്ടിട്ടില്ല എന്നാണ് അറിയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here