വളാഞ്ചേരിയുടെ വികസനത്തിന് പദ്ധതിരേഖ തയാറാക്കുന്നു: ആശയങ്ങൾ നൽകാനും അവസരം
വളാഞ്ചേരി: നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമാക്കി മാസ്റ്റർ പ്ലാൻ
തയാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കു തുടക്കമായി. കൃഷി, ജലസേചനം, പരിസ്ഥിതി, മൃഗസംരക്ഷണം, വാണിജ്യം, നഗരാസൂത്രണം, ആരോഗ്യം, ഖരമാലിന്യം, ശുചിത്വം, വിദ്യാഭ്യാസം, കായികം, വിനോദസഞ്ചാരം, പാർപ്പിടം, ദാരിദ്ര്യ ലഘൂകരണം, പട്ടികജാതി വികസനം, പൊതുഭരണം, ധനകാര്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ചർച്ചാ സദസ്സുകൾ ഇതിന്റെ ഭാഗമായി നടത്തും.
ജില്ലാ ടൗൺ പ്ലാനറുടെ നേതൃത്വത്തിൽ 20 മുതൽ 22 വരെ വളാഞ്ചേരി നഗരസഭാ കൗൺസിൽ ഹാളിലാണ് സദസ്സ്. പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ, ജനപ്രതിനിധികൾ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. അതത് വിഷയങ്ങളിൽ വളാഞ്ചേരിയുടെ വികസനം സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കഴിയുന്നവർ ചർച്ചാ സദസ്സിൽ പങ്കെടുക്കണമെന്ന് നഗരസഭാധ്യക്ഷ എം.ഷാഹിന അറിയിച്ചു.
ക്രമ നമ്പർ | തിയ്യതി | സമയം | വിഷയം |
---|---|---|---|
1 | 20.12.2017 | 9.30 AM – 11.00 AM | കൃഷിയിലും അനുബന്ധ മേഖലയും ജലസേചനം പരിസ്ഥിതി, മൃഗസംരക്ഷണം |
2 | 20.12.2017 | 11.00 AM – 12.30 AM | പ്രാദേശിക സാമ്പത്തിക വികസനം, വ്യവസായം, വാണിജ്യം, നഗരാസൂത്രണം |
3 | 20.12.2017 | 1.30 AM – 3.00 PM | ഗതാഗതം, പൊതുമരാമത്ത് |
4 | 20.12.2017 | 3.00 PM – 4.30 PM | കുടിവെള്ളം, ഊർജ്ജം, മറ്റ് പശ്ചാത്തല സൌകര്യങ്ങൾ |
5 | 21.12.2017 | 9.30 AM – 11.00 AM | ആരോഗ്യം, ശുചിത്വം, ഖരമാലിന്യം |
6 | 21.12.2017 | 11.00 AM – 12.30 AM | വിദ്യാഭ്യാസം |
7 | 21.12.2017 | 1.30 AM – 3.00 PM | കായികം, സാംസ്കാരികം, യുവജനക്ഷേമം, ഹെറിറ്റേജ്, വിനോദ സഞ്ചാരം, വിശ്രമം |
8 | 21.12.2017 | 3.00 PM – 4.30 PM | പാർപ്പിടം, ദാരിദ്ര്യ ലഘൂകരണം |
9 | 22.12.2017 | 9.30 AM – 11.00 AM | സാമൂഹിക ക്ഷേമം, പട്ടികജാതി വികസനം, വനിതാ വികസനം, ശിശുക്ഷേമം |
10 | 22.12.2017 | 11.00 AM – 12.30 AM | പൊതുഭരണവും ധനകാര്യവും |
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here