HomeNewsEventsവളാഞ്ചേരിയിൽ തെരുവ് കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം നടന്നു

വളാഞ്ചേരിയിൽ തെരുവ് കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം നടന്നു

id-card

വളാഞ്ചേരിയിൽ തെരുവ് കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ആഭിമുക്യത്തിൽ നഗരസഭയിലെ തെരുവോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ദേശിയ നഗര ഉപജീവന ദൗത്യത്തിന്റെ (NULM) ഭാഗമായാണിത് നടപ്പാക്കുന്നത്. തെരുവോര കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധിയും സംരക്ഷിക്കാൻ ദേശീയ കച്ചവടത്തിന്റെ ഭാഗമായി നഗരത്തിൽ രെജിസ്ട്രേഷൻ പൂർത്തിയായവർക്കാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. നഗരസഭ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ഉദ്‌ഘാടനം  ചെയ്തു. കൗൺസിലർമാരായ മൂർക്കത് മുസ്തഫ, ക്ഷേമകാര്യം മെമ്പർ രാമകൃഷ്ണൻ, മുഹമ്മദ് യഹിയ, ഹമീദ്, നഗരസഭ സെക്രട്ടറി Adv.T.K.സുജിത്  എന്നിവർ സന്നിഹിതരായിരുന്നു.

ആദ്യ ഘട്ടത്തിൽ 70 പേർക്കാണ് തിരിച്ചറിയൽ കാർഡ്കു വിതരണം ചെയ്തത്ടും.കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുന്നാവായയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി MSW വിടയാർത്ഥികളുടെ സഹകരണത്തോടെ 6 മാസം മുമ്പ് നടത്തിയ സർവ്വേയിൽ 97 പേരെ കണ്ടെത്തിയിരുന്നു. സർവ്വേയിൽ കണ്ടെത്തിയ ബാക്കിയുള്ള തെരുവുകച്ചടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് അടുത്ത ഘട്ടത്തിൽ നൽകും.

Content highlights: valanchery muncipality started the distribution of id cards to the street vendors

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!