HomeNewsPublic Issueഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് വഴക്കില്‍ വികസനം മുരടിച്ച് വളാഞ്ചേരി നഗരസഭ

ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് വഴക്കില്‍ വികസനം മുരടിച്ച് വളാഞ്ചേരി നഗരസഭ

valanchery-traffic

ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് വഴക്കില്‍ വികസനം മുരടിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് വികസനം മുരടിച്ച് വളാഞ്ചേരി നഗരസഭ. പുതിയ നഗരസഭകളുടെ കൂട്ടത്തില്‍ വളാഞ്ചേരിയും സ്ഥാനംപിടിച്ചപ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ 2015 നവംബറില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നെങ്കിലും നേരത്തേയുണ്ടായിരുന്ന പഞ്ചായത്തിന്റെ അതേ നിലവാരംതന്നെയാണ് വളാഞ്ചേരിക്ക് ഇന്നുമുള്ളത്.

മുപ്പത്തിമൂന്നംഗ ഭരണസമിതിയില്‍ മുസ്ലിംലീഗ് നേതൃത്വംനല്‍കുന്ന യു.ഡി.എഫാണ് വളാഞ്ചേരി നഗരസഭ ഭരിക്കുന്നത്. ഇവര്‍ക്കിടയിലുള്ള ഗ്രൂപ്പ് വഴക്കും മുസ്ലിംലീഗംങ്ങള്‍ക്ക് തങ്ങളുടെ കൂട്ടത്തില്‍തന്നെയുള്ള ഒരു വിഭാഗത്തിനോടുള്ള എതിര്‍പ്പും നിസ്സഹകരണവുമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്.

മറ്റ് നഗരസഭകള്‍ ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങളും ജനോപകാരപദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ വളാഞ്ചേരിയില്‍ ഭവനനിര്‍മാണപദ്ധതിപോലും എവിടേയും എത്തിയിട്ടില്ല. വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരംകാണാന്‍ റിങ് റോഡുകള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ പത്തുകോടി രൂപ നീക്കിവെച്ചിരുന്നു. ഇവ നഷ്ടമായ സ്ഥിതിയാണ്. ഭരണംതുടങ്ങി രണ്ട് വര്‍ഷമാകാറായിട്ടും പ്രകടനപത്രികയില്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങളെല്ലാം അതേപടി നില്‍ക്കുകയാണ്.

പുതിയ ബൈപ്പാസുകള്‍, റിങ്‌റോഡുകള്‍, പുതിയ ബസ്സ്റ്റാന്‍ഡ്, നഗരനടപ്പാതകള്‍, ഷീ ടോയ്‌ലറ്റ് തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന അടിന്തരപ്രാധാന്യമുള്ള വികസപ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല എന്നത് ഭരണപക്ഷവും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്.

അതിനിടെ കഴിഞ്ഞദിവസം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ ഭരണസമിതിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടംഗങ്ങള്‍തമ്മില്‍ രൂക്ഷമായ വാഗ്വാദവും പോര്‍വിളിയുമുണ്ടായി. ഇത് അടിപിടിയിലാണ് അവസാനിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാനേതൃത്വം ഇടപെട്ടതായാണ് സൂചന.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!