കല്യാണ ഉറവയിലെ കുടിവെള്ളപദ്ധതിക്ക് നഗരസഭാ കൗൺസിലിന്റെ അംഗീകാരം
വളാഞ്ചേരി : കഞ്ഞിപ്പുര തോണിക്കൽ കുന്നിൻചെരിവിലൂടെ ഒഴുകുന്ന കല്യാണ ഉറവയിലെ വെള്ളം നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി വിനിയോഗിക്കാനുള്ള പദ്ധതിക്ക് നഗരസഭാ കൗൺസിലിന്റെ അംഗീകാരം. പദ്ധതിയുടെ സമഗ്രമായ ഡി.പി.ആർ. തയ്യാറാക്കാൻ ബുധനാഴ്ച ചേർന്ന കൗൺസിൽയോഗം തീരുമാനിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ ഒന്ന്, രണ്ട്, മൂന്ന്, 30, 31, 32, 33 ഡിവിഷനുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണ് നഗരസഭ വിഭാവനംചെയ്യുന്നത്. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, മുജീബ് വാലാസി, സി.എം. റിയാസ്, റൂബി ഖാലിദ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ്, ഇ.പി. അച്യുതൻ, ഫൈസൽ തങ്ങൾ സദാനന്ദൻ കോട്ടീരി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here