HomeNewsProtestപൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി വളാഞ്ചേരി നഗരസഭ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി വളാഞ്ചേരി നഗരസഭ

valanchery-muncipality

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമം (CAA) പിൻവലിക്കണം എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് കൊണ്ട് വളാഞ്ചേരി നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. ശനിയാഴ്ച നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർ ടി.പി രഘുനാഥൻ അവതാരകനായും വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അനുവാദകനായും അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐക്യകണ്ഠേന പാസാക്കി. പ്രമേയത്തേ പിന്തുണച്ച് കൊണ്ട് മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗൺസിലർ ഇ.പി അച്ചുതൻ, മറ്റു കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!