HomeNewsEducationActivityവളാഞ്ചേരി നഗരസഭ തല പഠനോത്സവം പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ നടന്നു

വളാഞ്ചേരി നഗരസഭ തല പഠനോത്സവം പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ നടന്നു

padanolsavam-painkannur-glp

വളാഞ്ചേരി നഗരസഭ തല പഠനോത്സവം പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ തല പഠനോത്സവം പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ, ചെയർപേഴ്സൺ റുഫീന സി.കെ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ഇംഗ്ലീഷ് വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പഠനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചങ്ങായിക്കൂട്ടം നാടകസംഘത്തിന്റെ നാടകയാത്ര വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീനചെങ്കുണ്ടൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
padanolsavam-painkannur-glp
മുൻസിപ്പൽ കൗൺസിലർ മുജീബ് റഹ്മാൻ യു. അധ്യക്ഷത വഹിച്ചു. കൺസിലർ അബ്ദുൾ ഗഫുർ ആശംസകൾ നേർന്നു. പൂർവ്വ വിദ്യാർഥി സംഘം വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും തുണി സഞ്ചി വിതരണം ചെയ്തു. മഠത്തിൽ ശ്രീകുമാർ, ഇക്ബാൽ ടി പി. സാലി വി.പി, ഹൈദർ പി, അബ്ദുള്ള ഹാമിദ്, പ്രധാനാധ്യാപകൻ സജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. അഫ്റ അഷറഫ് സ്വാഗതവും ബീന കെ.എ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!