വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസ്സിന്റെ പൊതുസഭയും ജെന്റർ റിസോഴ്സ് സെന്റർ വരാചരണവും സംഘടിപ്പിച്ചു
വളാഞ്ചേരി: സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസ്സിന്റെ പൊതുസഭയും അതിക്രമങ്ങൾക്കിരയാവുന്ന വനിതകൾക്ക് മാനസിക – നിയമ പരിരക്ഷ നൽകുന്നതിനായി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ജെന്റർ റിയോഴ്‌സ് സെന്റർ വാരാചരണത്തിന്റെ നഗരസഭ തല ഉദ്ഘാടനവും നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വളാഞ്ചേരി നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈനി സി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ വളണ്ടിയർ കോർഡിനേറ്റർ കെ.എം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി കെ കുടുംബശ്രീ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here