HomeNewsEventsCelebrationവളാഞ്ചേരി നഗരസഭ-നാലാം വാർഷികാഘോഷവും കലാ സായാഹ്നനും സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ-നാലാം വാർഷികാഘോഷവും കലാ സായാഹ്നനും സംഘടിപ്പിച്ചു

valanchery-municipality-anniversary-2025

വളാഞ്ചേരി നഗരസഭ-നാലാം വാർഷികാഘോഷവും കലാ സായാഹ്നനും സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭരണസമിതിയുടെ 4-ാം വാർഷികം അതിവിപുലമായി ആഘോഷിച്ചു .വേളിക്കുളം കമ്മ്യൂണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് പ്രശസ്ത ടെലിവിഷൻ മിമിക്രി സിനിമ താരം കലാഭവൻ അനിലിൻ്റെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.നാല് വർഷകാലത്തെ ഭരണ സമിതിയുടെ പ്രവർത്തനത്തിൽ നവീകരിച്ച സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാൾ, മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ്,നരിപ്പറ്റ-കാട്ടിപ്പരുത്തി പറളിപ്പാടം നടപ്പാത,കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരണം,വെൽനസ് സെൻ്ററുകൾ ആരംഭിക്കൽ, താൽക്കാലിക കെട്ടിടത്തിൽ അർബൺ ഹോസ്പിറ്റൽ ആരംഭിക്കൽ,വേളിക്കുളം കമ്മ്യൂണിറ്റി പാർക്ക്,എം.സി.എഫ് & ടേക്ക് എ ബ്രക്ക് തുടങ്ങിയ നിരവധി ജനോപകാര പ്രതമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുകയും, അർബൺ ഹോസ്പിറ്റൽ, മുനിസിപ്പൽ സ്റ്റേഡിയം,നഗരസഭ ബസ്റ്റാൻ്റ്,മൾട്ടി പർപ്പസ് സെൻ്റർ നിർമ്മാണം,വെൽനെസ്സ് സെൻ്ററുകൾക്ക് സ്ഥിരം കെട്ടിടം,എക്കോ ഫ്രണ്ട്ഫി പാർക്ക്, തുടങ്ങിയ നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധിച്ചിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം തന്നെ ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മേഖലയിലുള്ള വികസനത്തിനും മുന്തിയ പരിഗനണ നൽകി കൊണ്ടാണ് നഗരസഭ ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എം റിയാസ്,മുജീബ് വിലാസി,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖകരായ കെ.എം ഗഫൂർ,ടി.കെ ആബിദലി,രാജൻ മാസ്റ്റർ,നീറ്റുക്കാട്ടിൽ മുഹമ്മദാലി,അസൈനാർ പറശ്ശേരി,സി.അബ്ദുന്നാസർ,ചേരിയിൽ രാമകൃഷ്ണൻ,യു.യൂസഫ്,വി.പി മണി,വെസ്റ്റേൺ പ്രഭാകരൻ,മുസ്തഫ മാസ്റ്റർ,നസീറലി പാറക്കൽ,വി.പി സാലിഹ്,യു.മുജീബ് റഹ്മാൻ,ഷാക്കിർ പാറമ്മൽ,കൗൺസിലർമാർ,നഗരസഭ ജീവനക്കാർ,ഹരിതകർമ്മ സേനാംഗങ്ങൾ,നാട്ടുക്കാർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!