HomeNewsFinanceസമഗ്ര വികസനത്തിന് ഊന്നൽ നൽകി 40.93 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് വളാഞ്ചേരി നഗരസഭ

സമഗ്ര വികസനത്തിന് ഊന്നൽ നൽകി 40.93 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് വളാഞ്ചേരി നഗരസഭ

valanchery-budget-2022-23

സമഗ്ര വികസനത്തിന് ഊന്നൽ നൽകി 40.93 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി നഗരസഭയുടെ 2022- 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് സുസ്ഥിര വികസനത്തിൽ ഊന്നി, പതിനാലാം പഞ്ചവത്സരപദ്ധതി മുന്നിൽ കണ്ടുള്ള ബഡ്ജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സമ്പൂർണ്ണ കുടിവെള്ളത്തിനും പാർപ്പിടത്തിനും കായിക വികസനത്തിനും ഗതാഗത മേഖലക്കും ആരോഗ്യ മേഖലക്കും, കാർഷിക മൃഗ സംരക്ഷണത്തിനും, പ്രാദേശികസാമ്പത്തിക, വനിതാ-സാമൂഹ്യക്ഷേമത്തിനും വികസനത്തിനും മുന്ഗണന നൽകി 40. 93 കോടിയുടെ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. 2022 – 23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി റംല മുഹമ്മദ് അവതരിപ്പിച്ചു. 44.40 കോടിയുടെ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 40. 93 കോടി വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കുന്നതിനും 3 . 46 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
valanchery-budget-2022-23
നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി സ്വന്തമായി വലിയ കുടിവെള്ള ടാങ്ക് നിർമ്മിച്ച് മുഴുവൻ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കുന്നതിന് 11. 56 കോടി രൂപയും, സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കായി 2 കോടി രൂപയും , നഗരസഭ അർബൻ പി.എച്.സിക്ക് പുതിയ കെട്ടിടം, സബ്‌സെന്ററുകൾ എന്നിവ നിർമ്മിക്കുന്നതിനായി 1.60 കോടിയും, കൊട്ടാരം മുതൽ കുളമംഗലം വരെ ഇരു സൈഡുകളും കെട്ടുന്നതിനും, തടയണ നിർമ്മിക്കുന്നതിനും ചെളിയും മണ്ണും കോരിമാറ്റി കോതേ തോട്നവീകരിക്കുന്നതിന് 5 കോടിയും, വൈക്കത്തൂർ മീമ്പാറ റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിനായി 1 കോടിയും നഗരസഭയിൽ വൈദ്യുത / വാതക ശ്‌മശാനം നിർമ്മിക്കുന്നതിനായി 30 ലക്ഷവും വയോജന ശിശു സൗഹൃദ പാർക്ക് നിർമ്മിക്കുന്നതിന് 30 ലക്ഷവും സമ്പൂർണ്ണ സ്ട്രീറ്റുമെയിൻ & സ്ട്രീറ്റ് ലൈറ്റുകൾക്കായി 45 ലക്ഷവും ഭിന്നശേഷിക്കാർക്കായി ഓട്ടിസം & ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കുന്നതിന് 10 ലക്ഷവും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി 10 ലക്ഷവും അംഗനവാടികൾ ഹൈ-ടെക്കാക്കി മാറ്റുന്നതിന് 10 ലക്ഷവും സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് 35 ലക്ഷവും , വനിതാ ശിശു വികസനത്തിനായി 1 കോടിയും, കാർഷിക മൃഗ സംരക്ഷണ മേഖലയിൽ 50 ലക്ഷവും വകയിരുത്തുന്നു. നഗരസഭയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനും, തൊഴിൽരഹിതരായ പ്രൊഫഷണൽ ബിരുദദാരികളെയും സ്‌കിൽഡ് & അൺ സ്‌കിൽഡ് തൊഴിലാളികളെയും ഉൾകൊള്ളിച്ചു വളാഞ്ചേരി ലേബർ സൊസൈറ്റിയും, നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് വളാഞ്ചേരി ഫെസ്റ്റും, സംഘടിപ്പിക്കുന്നതും ബജറ്റിൽ പ്രഖ്യാപിച്ചു. വനിതകൾക്ക് യോഗ കം ഫിറ്റ്നസ് സെന്റർ, മൾട്ടി പർപ്പസ് എം.സി.എഫുകളോട് കൂടിയ “ഗ്രീൻ കഫെ”, ഡ്രൈവിംഗ് പരിശീലനം, ജെൻഡർ റിസോഴ്‌സ് സെന്റർ , ആരംഭിക്കുന്നതിനും, കായിക രംഗത്ത് പ്രോത്സാഹനത്തിനായി സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം , ബാഡ്മിന്റൺ കോർട്ടുകൾ, വളാഞ്ചേരി സ്‌കൂളിൽ സിന്തറ്റിക് ഫീൽഡ് എന്നിവയും തുടങ്ങുന്നതിനും, ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പത്തിങ്ങൽ അധ്യക്ഷ്യനായി. നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, വിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരാരായ സി.എം മുഹമ്മദ് റിയാസ് സി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, ഇബ്രാഹീം മാരാത്ത്, മുജീബ് വാലാസി കൗണ്സിലർമാരായ സയ്യിദ് ഫൈസൽ തങ്ങൾ, സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!