6750 മുട്ട കോഴികളെ വിതരണം ചെയ്ത് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021 – 2022 വാർഷിക പദ്ധതിയിൽ ഗുണഭോകൃത വിഹിതം ഉൾപ്പെടെ 792000 രൂപ വകയിരുത്തി 1350 അപേക്ഷകർക്ക് 6750 മുട്ടക്കോഴി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാവുംപുറം വെറ്ററിനറി ഹോസ്പിറ്റലിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷനായ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മാരാത്ത് ഇമ്പ്രാഹിം മുജീബ് വാലാസി കൗൺസിലർ ഈസ നമ്പ്രത്ത്, ഫൈസൽ തങ്ങൾ, ഷിഹാബ് പാറക്കൽ, വീരാൻകുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടീരി, കെ.വി ഉണ്ണികൃഷ്ണൻ, കമറുദ്ധീൻ പാറക്കൽ, ബദരിയ ടീച്ചർ, ആമ്പിദ മൻസൂർ, റസീന മാലിക്ക് എന്നിവർ പങ്കെടുത്തു. വെറ്റിനറി സർജൻ ഡോ: അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സജി കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here