HomeNewsProtestശമ്പളം പിടിച്ചെടുക്കാൻ തീരുമാനം;നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു

ശമ്പളം പിടിച്ചെടുക്കാൻ തീരുമാനം;നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു

valancheyr-municipality-employees

ശമ്പളം പിടിച്ചെടുക്കാൻ തീരുമാനം;നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു

വളാഞ്ചേരി:സർക്കാർ ജീവനക്കാരുടെ ശമ്പളം അന്യായമായി പിടിച്ചെടുക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ നഗരസഭാ ജീവനക്കാർ പ്രതിഷേധിച്ചു. വളാഞ്ചേരി നഗരസഭ ഒഫീസ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ സമരം മുനിസിപ്പൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് മാസമായി പിടിച്ചെടുത്ത ശമ്പളം തിരികെ നൽകാതെ വീണ്ടും ശമ്പളം പിടിച്ചെടുക്കാൻ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.യൂണിറ്റ് പ്രസിഡൻ്റ് ബിനു,സെക്രട്ടറി ഷെഫീഖ്,സ്മൃതി,ശ്രീല എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!