കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ചു. വളാഞ്ചേരി നഗരസഭാ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിൻ്റെ ഉദ്ഘാടനം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കൃഷി ഓഫീസർ മൃദുൽ വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വാലാസി, റൂബി ഖാലിദ്, കൗൺസിലർമാരായ ഫൈസൽ തങ്ങൾ, കെ.വി ഉണ്ണികൃഷ്ണൻ, വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അബ്ദുന്നാസർ, കാർഷിക വികസന സമിതി അംഗം പാലാറ മൊയ്തീൻകുട്ടി എന്ന മാനു എന്നിവർ സംസാരിച്ചു. നഗരസഭാ കൗണ്സിലര്മാർ, കാര്ഷികവികസന സമിതി അംഗങ്ങൾ, മറ്റു കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. ചിങ്ങം ഒന്നിനോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന ചടങ്ങ് പ്രളയത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു ചടങ്ങിൽ കാർഷിക മേഖലയിൽ മാതൃക പ്രവർത്തനം കാഴ്ചവച്ച രാജഗോപാലൻ തോരക്കാട്ട് മഠത്തിൽ, മുഹമ്മദ് തോണിക്കടവത്ത്, കുഞ്ഞുമുഹമ്മദ് പൊറ്റമ്മൽ, റുഖിയ പന്നിക്കായിൽ, ആമിന, കൂരിപറമ്പിൽ അക്കര തൊടി, സലാം മറ്റത്ത്, സൈനുദ്ദീൻ തെക്കേ പീടിയേക്കൽ, കോരൻ ഇല്ലത്തുപടി, ശ്രീ വേലായുധൻ വെള്ളാട്ട്പടി, ശങ്കരനാരായണൻ നമ്പൂതിരി തൊഴുവാനൂർ മന, മുഹമ്മദ് റിയാസ് ചങ്ങമ്പള്ളി മേലേപ്പാട്ട് എന്നിവർക്ക് ആദരവ് സമർപ്പിച്ചു. കർഷകർക്ക് നൽകിയ പൊന്നാട വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്തു.
ചടങ്ങിന്റെ ഭാഗമായി തൃശ്ശൂരിൽ വെച്ച് നടക്കുന്ന കൃഷി വകുപ്പിന്റെ വൈഗ (VAIGA) എക്സിബിഷ്യന്റെ ഓൺലൈൻ പ്രദർശനവും നടത്തി. കൂടാതെ കുറ്റിപ്പുറം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ വിഭാഗത്തിലെ മാധവൻ നമ്പൂതിരി, വേലായുധൻ എന്നിവർ കാർഷിക മേഖലയിലെ വിവിധ ബാങ്കിങ് സേവനങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി. ചടങ്ങിന് അസിസ്റ്റൻറ് കൃഷി ഓഫീസർ അബ്ദുൽ ലത്തീഫ് നന്ദി പ്രകാശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here