വളാഞ്ചേരി നഗരസഭ ഫുട്‍ബോൾ പരിശീലന അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സോക്കർ അവേർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫുട്‍ബോൾ പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സോക്കർ അവേർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു .
നഗരസഭയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 2009,2010 വർഷത്തിൽ ജനിച്ച 60 വിദ്യാർത്ഥികളെയാണ് പരിശീലനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .ഇവർക്ക് 5 വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുന്നത്. പരിശീലനത്തിന് നേതൃത്വം നൽകുന്ന സ്പോർട്സ് കൌൺസിൽ കോച്ച് സുബ്രമണ്യൻ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി .കൗൺസിലർ ബദരിയ്യ മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം ,ദീപ്തി ശൈലേഷ് കൗൺസിലർമാരായ ഈസ നമ്പറത്ത്, ശിഹാബ് പാറക്കൽ, സദാനന്ദൻ കൊട്ടീരി, നൗഷാദ് നാലകത്ത്, ഷാഹിന റസാക്ക്, സുബിത രാജൻ ,നൂർജഹാൻ നടുത്തൊടി എന്നിവർ സംസാരിച്ചു .കൗൺസിലർ സാജിദ ടീച്ചർ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here